മലയാളിത്തിളക്കം പദ്ധതിയ്ക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ തുടക്കമായി.
Published :11-Jan-2017
ഇരിങ്ങാലക്കുട : കേരളത്തിലെ കുട്ടികള്‍ക്ക് മലയാള ഭാഷയില്‍ നൈപുണ്യം ഉറപ്പാക്കാന്‍ എസ് എസ് ഐ നടപ്പിലാക്കുന്ന മലയാളിത്തിളക്കം പദ്ധതിയ്ക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ തുടക്കമായി.ഇരിങ്ങാലക്കുട ബി ആര്‍ സി യില്‍ നടന്ന ചടങ്ങ് എം എല്‍ എ പ്രെഫ.കെ യു അരുണന്‍ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കൗണ്‍സിലര്‍ സോണിയഗിരി അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രോഗ്രാം ഓഫിസര്‍ ബിന്ദു പരമേശ്വരന്‍ പദ്ധതി വിശദീകരണം നടത്തി.എ ഇ ഒ ഗോപിനാഥന്‍,പ്രസീദ ഇ എസ്,സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines