സൗഹൃദ സന്ദേശമോതി എടയ്ക്കാട്ട് ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം
Published :11-Jan-2017
ഊരകം ; മതസൗഹാര്‍ദ്ധത്തിന് പേര് കേട്ട എടയ്ക്കാട്ട് ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആഘോഷിച്ചു.മഹോത്സവത്തോട് അനുബദ്ധിച്ച് ഊരകം തെക്കുമുറി വിഭാഗത്തിന്റെ കാവടി ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കര്‍ളിപ്പാടം ഭദ്രദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തിന് മുന്നില്‍ വെച്ച്  വികരി ഫാ.ബെഞ്ചമിന്‍ ചിറയത്തിന്റെ നേതൃത്വത്തില്‍  സ്വീകരച്ചു.തുടര്‍ന്ന് ഊരകം കിഴക്ക്മുറി,പാറപ്പുറം വഴി വൈകീട്ട് 7.30ന് ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.കാവടികളും വാദ്യഘോഷങ്ങളും മയിലാട്ടവുമായി വര്‍ണ്ണാഭമായ ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.
 
View Comments

Other Headlines