ഇരിങ്ങാലക്കുടയിലെ തെങ്ങ് വളര്‍ത്ത് കേന്ദ്രം വെള്ളമില്ലാതെ വലയുന്നു.
Published :11-Jan-2017

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ജീല്ലാപഞ്ചായത്തിന്റെ കീഴിലുള്ള ജില്ലയിലെ തന്നെ ഏക തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തിലാണ് തെങ്ങിന്‍ തൈയ്കള്‍ നനയ്ക്കാന്‍ വെള്ളത്തിനായ് കഷ്ടപെടുന്നത്.കുഴല്‍കിണര്‍ സംബ്രദായത്തിലുടെ സ്പ്രിംഗ്‌ളര്‍ ഇറിഗേഷന്‍ വഴിയാണ് 2 ഹെക്റ്റര്‍ ഉള്ള ഇരിങ്ങാലക്കുടയിലെ തെങ്ങിന്‍തൈ വളര്‍ത്ത് കേന്ദ്രത്തിലെ 75000ത്തോളം തൈകള്‍ നനച്ചിരുന്നത്.എന്നാല്‍ കുഴല്‍ കിണറിലെ മോട്ടോര്‍ കാലപഴക്കത്താല്‍ കേടാവുകയും ചെയ്തിരുന്നു. ടെന്‍ണ്ടര്‍ നടപടികളിലുടെ ഉത്തര്‍പ്രദേശിലെ ഒരു കമ്പനിയാണ് പുതിയ മോട്ടോര്‍ സ്ഥാപിക്കാനായി കൊണ്ടുവന്നത്.കൊണ്ടുവന്ന മോട്ടോര്‍ അളവിലെ ചെറിയ മാറ്റം കാരണം കുഴല്‍ കിണറില്‍ ഇറക്കുവാന്‍ പറ്റാതായി.പുതിയ മോട്ടര്‍ സ്ഥാപിക്കാന്‍ ചുമതലയുള്ള റെഡ്കോയിലെ സാങ്കേതിക വിദഗ്ദ്ധര്‍ പലതവണ ശ്രമിച്ചിട്ടും കുഴല്‍ കിണറിലേക്ക് മോട്ടര്‍ ഇറക്കാന്‍ സാധിച്ചില്ല. പാകത്തിനുള്ള പുതിയ മോട്ടര്‍ കൊണ്ടുവരികയോ പുതിയ കുഴല്‍ കിണര്‍ കുത്തുകയോ ആണ് ഇനി ചെയ്യുവാന്‍ കഴിയുക.മോട്ടോര്‍  പ്രവര്‍ത്തിക്കാത്തതിനാല്‍ ഫാമിലെ കുളങ്ങളില്‍ ചെറിയ മോട്ടോര്‍ പ്രവര്‍ത്തിച്ചാണ് മാസങ്ങളായി തെങ്ങിന്‍തൈകള്‍ നനയ്ക്കുന്നത് . എന്നാല്‍ 2 കുളങ്ങള്‍ പൂര്‍ണമായും ഒരു കുളം ഭാഗികമായും വറ്റിയതോടെ തെങ്ങിന്‍ തൈകളും വിത്തുകളും നനയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രമാണ് ഇരിങ്ങാലക്കുടയിലേത്.34 ലക്ഷത്തോളം രൂപയാണ് കഴിഞ്ഞ വര്‍ഷത്തേ വിറ്റ്‌വരവ്.തൊഴിലാളികളുടെ കുറവും ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യപ്തമാണ്.നിലവില്‍ ഏഴ് ജീവനക്കാര്‍ മാത്രം ആണ് തെങ്ങിന്‍ തൈ വളര്‍ത്ത് കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. സങ്കരയിനം തൈകളും ഉല്പാദന ശേഷി കൂടിയ ഇനം തൈകളും ഇവിടെ നിന്നും കേരളത്തിലെ എല്ലാ കൃഷിഭവനിലേക്കും വിതരണം ചെയ്യുന്നുണ്ട്. ഏപ്രിലില്‍ നടത്തുന്ന സമ്മര്‍ സെയിലിലും ജൂണില്‍ നടക്കുന്ന വില്‍പ്പനക്കും തൈകള്‍ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് കുഴല്‍ കിണര്‍ മോട്ടര്‍ സ്ഥാപിക്കാന്‍ സാധിക്കാത്തതും ഒപ്പം തന്നെ മറ്റ് ജലസ്രോതസുകള്‍ വറ്റിയതിന്റെയും ആശങ്കയിലാണ് അധികൃതര്‍.കുളങ്ങള്‍ ആഴം വര്‍ദ്ധിപ്പിച്ച് വലിയ മോട്ടോര്‍ സ്ഥാപിക്കാന്‍ ജില്ലാപഞ്ചായത്തിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് അനുകൂല നടപടികള്‍ക്കായി കാത്തിരിക്കുകയാണ് ഇവിടത്തേ ജീവനക്കാര്‍.
View Comments

Other Headlines