മാതാപതാക്കളുടെ ഓര്‍മ്മയ്ക്കായി ഡയാലിസിസ് മെഷിന്‍ സംഭാവന നല്‍കി
Published :11-Jan-2017
പുല്ലൂര്‍ : പുല്ലൂര്‍ സ്വദേശികളായ ബേബി ജോസഫും,ജോസഫ് അളിയത്തുമാണ് പുല്ലുര്‍ സേക്രഡ് ഹാര്‍ട്ട് ആശുപത്രിയിലേയ്ക്ക് മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി ഡയാലിസിസ് മെഷിന്‍ സംഭാവന നല്‍കിയത്.ആശുപത്രി ഡയറക്ട്ടര്‍ സിസ്റ്റര്‍ ആനി തോമസ്,പുല്ലൂര്‍ സെന്റ് സേവിയേര്‍സ് വികാരി ഫാ.ആന്റണി വേലത്തിപറമ്പില്‍,ഫാ.നെവിന്‍ ആട്ടോക്കാരന്‍ അഡമിനിസേ്ട്രറ്റര്‍ സിസ്റ്റര്‍ ലിയോ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡയാലിസിസ് മെഷിന്‍ ആശുപത്രിയ്ക്ക് കൈമാറി.നിര്‍ദ്ധനരായ രോഗികള്‍ക്ക് മാസംതോറും ഒരു ഡയാലിസിസിന് 500 രൂപ വീതം 5000 രൂപയുടെ ധനസഹായവും ഇവര്‍ ചെയ്യുന്നുണ്ട്.
 
View Comments

Other Headlines