എസ് എന്‍ സ്‌കൂളുകളുടെ വാര്‍ഷികസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍
Published :11-Jan-2017
ഇരിങ്ങാലക്കുട ; എസ് എന്‍ സ്‌കൂളുകളുടെ വാര്‍ഷികസമ്മേളനം, എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം എന്നീ പരിപാടികള്‍ 2017 ജനുവരി 12,13 തിയ്യതികളിലായി നടക്കും.ജനുവരി 12 വ്യഴാഴ്ച 2 മണിയ്ക്ക് എം എല്‍ എ പ്രൊഫ.കെ.യുഅരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പി.ശ്രീ.സി എന്‍ ജയദേവന്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം (എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്) ഉദ്ഘാടനം ചെയ്യും.സുധാകരന്‍ പോളശ്ശേരി രജതജൂബിലി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ സാഹിത്യ ആസ്വാദനക്കുറിപ്പുകളുടെ പ്രദര്‍ശനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിക്കും.ജനുവരി 13 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക്  നടക്കുന്ന വാര്‍ഷികാഘോഷം കേരളസാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ മുഖ്യാതിധി ആയിരിക്കും. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.കെ.അരവിന്ദാക്ഷന്‍ എസ് എന്‍ ടി ടി ഐ പ്രിന്‍സിപ്പലായി വിരമിച്ച കെ.അനിത ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
 
View Comments

Other Headlines