വ്യക്തികള്‍ അക്കങ്ങളാകുന്ന ഒരു സങ്കുചിത സാമൂഹ്യക്രമത്തിനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നത്; പി.ബാലചന്ദ്രന്‍
Published :11-Jan-2017
ഇരിങ്ങാലക്കുട : വ്യക്തികള്‍ അക്കങ്ങളാകുന്ന ഒരു സങ്കുചിത സാമൂഹ്യക്രമത്തിന് ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നത് എന്ന് സിപിഐ ജില്ലാ  അസി.സെക്രട്ടറി പി.ബാലചന്ദ്രന്‍ പ്രസ്താവിച്ചു. തീവ്രദേശീയവാദം ഉയര്‍ത്തുന്ന ശക്തികള്‍ മുസോളിനിയുടെ മുദ്രാവാക്യമായ ഫാസിസം നടപ്പാക്കാനാണ്ശ്രമിക്കുന്നത്. ഈ ഫാസിസ്റ്റ് ശക്തിയും ജര്‍മ്മനിയില്‍ നടപ്പിലാക്കിയ ഹിറ്റ്‌ലറുടെ നാസിസവും ഇന്ത്യയില്‍ നട്ടുവളര്‍ത്താനാണ് ഫാസ്റ്റിറ്റ് ശക്തികളുടെ ശ്രമം, ഇന്ത്യയില്‍ ഇന്നും നശിച്ചിട്ടില്ലാത്ത സര്‍ഗ്ഗചേതനക്കെതിരെ തീവ്രഹിന്ദുത്വം ഇന്ത്യയുടെ സാംസ്‌കാരിക സത്വത്തെ നശിപ്പിക്കാനാണ് ശ്രമം, ഇതിനെ ചെറുത്ത് തോല്പിക്കുകയെന്ന മഹത്തായ ദൗത്യം ഇടതുപക്ഷകൂട്ടായ്മയ്ക്ക് മുന്നിലാണെന്നത് ജനം തിരിച്ചറിയണം അദ്ദേഹം കൂട്ടിചേര്‍ത്തു. സംവിധായകന്‍ കമല്‍, സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍നായര്‍ എന്നിവര്‍ക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഇരിങ്ങാലക്കുട യുവകലാസാഹിത്യ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടത്തിയ പ്രതിഷേധസായാഹ്നം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലചന്ദ്രന്‍. കെ.കെ.കൃഷ്ണാനന്ദബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.മീനാക്ഷിതമ്പാന്‍, കെ.ശ്രീകുമാര്‍, പി.മണി, ടി.കെ.സുധീഷ്, സംവിധായകന്‍ പ്രേംലാല്‍, അഡ്വ.രാജേഷ്തമ്പാന്‍, റഷീദ് കാറളം തുടങ്ങിയവര്‍ സംസാരിച്ചു.
 
View Comments