കാറളം യു.എ.ഇ പ്രവാസിസംഗമം ജനുവരി 13ന്
Published :11-Jan-2017

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് യു.എ.ഇ. 10-ാമത് പ്രവാസി സംഗമം ജനുവരി 13ന് വൈകീട്ട 6 മണിക്ക കേരള ഗവ.കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും. കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ.എസ്.ബാബു മുഖ്യതിഥിയായിരുക്കും. യോഗാന്തരം തൃശ്ശൂര്‍ കലാഭവന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പി.ഐ.നൗഷാദ്, സെക്രട്ടറി ടി.എസ്.സജീവ്, ട്രഷറര്‍ നിലേഷ് എം.വി. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
View Comments