ഫാ.വില്‍സന്‍ തറയലിന്റെ നന്മയുടെ ദലമര്‍മ്മരങ്ങള്‍ പ്രകാശനം ചെയ്തു
Published :11-Jan-2017
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ വിദ്യാനികേതന്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ.വില്‍സന്‍ തറയലിന്റെ നന്മയുടെ ദലമര്‍മ്മരങ്ങള്‍  എന്ന പുസ്‌തകവും, 'രക്ഷയിലേക്ക് ഒരു സഹനയാത്ര' എന്ന വീഡിയോ ആല്‍ബവും പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെയു.അരുണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ക്രൈസ്റ്റ് ആശ്രമം പ്രയോര്‍ ഫാ.ജോണ്‍തോട്ടാപ്പിള്ളി സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി.ടി.വി.ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ പുസ്തകം കെ.എസ്.ഇ. ലിമിറ്റഡ് ചെയര്‍മാന്‍ എം.സി.പോളിന് നല്‍കി പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ ഫാ.ആന്റോ തച്ചില്‍ ആല്‍ബം ഫാ.ഐസക്ക് ആലപ്പാട്ട് സിഎംഐക്ക് നല്‍കി പ്രകാശനം ചെയ്തു. ഫാ.വില്‍സന്‍ തറയില്‍ സിഎംഐ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ എം.പി.ടി.വി.ഇന്നസെന്റ് ഫാ.ഐസക്ക് ആലപ്പാട്ട് സിഎംഐ, പി.കെ.ഭരതന്‍മാസ്റ്റര്‍, പ്രതാപ് സിങ്ങ് എന്നിവരെ ആദരിച്ചു. മുന്‍.എം.എല്‍.എ.അഡ്വ.തോമസ് ഉണ്ണിയാടന്‍ ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.പി.ജാക്‌സന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.ജെ.തോമാസ് തുടങ്ങിയവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. പി.കെ.ഭരതന്‍മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ സ്വാഗതവും ഡേവീസ് ഊക്കന്‍ നന്ദിയും പറഞ്ഞു.
 
View Comments

Other Headlines