കൊരുമ്പിശ്ശേരി റസിഡന്റ് അസോസിയേഷന്‍ വാര്‍ഷികത്തില്‍ വൃക്ഷത്തൈ നട്ടു
Published :11-Jan-2017
 ഇരിങ്ങാലക്കുട ; കണ്ടേശ്വരം - കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങള്‍ ഉള്‍പ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്റ് അസോസിയേഷന്റെ വാര്‍ഷിക-പുതുവത്സരാഘോഷം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഉഷദാസന്‍ അധ്യക്ഷത വഹിച്ചു. സിനിമ-സീരിയല്‍ നാടനും സംവിധായകനുമായ ലിഷോയ് മുഖ്യാതിഥിയായിരുന്നു. ഗാനരചയിതാവ് നവീന്‍മാരാര്‍, പുല്ലാങ്കിഴല്‍ വിദഗ്ദന്‍ നിനൂപ്, രാജേഷ് തംബുരു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.കെ.ശ്രീജിത്ത്, കെ.ഗിരിജ, എ.സി.സുരേഷ്, രാജീവ് മുല്ലപ്പിള്ളി, ശോഭന രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അസോസിയേഷനില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വൃക്ഷത്തൈ നല്‍കി. ചടങ്ങില്‍ 80 വയസ്സ് കഴിഞ്ഞ അംഗങ്ങളെ ആദരിക്കുകയും എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കുകയും ചെയ്തു.
 
View Comments

Other Headlines