ഗെയില്‍ വാതക പൈപ്പ് ലൈന്‍ :പൂമംഗലത്ത് തെളിവെടുപ്പ്.
Published :10-Jan-2017

പൂമംഗലം ഗ്രാമ പഞ്ചായത്തിലെ അരിപ്പാലം തോപ്പ് ഭാഗത്തു കൂടി ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി കമ്മീഷന്‍ തെളിവെടുത്തു. ഡെപ്യുട്ടി കളക്ടര്‍ രാധാക്യഷ്ണന്റെ നേത്യത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തത്. നിര്‍ദ്ദിഷ്ട ലെനിലൂടെ വാതക പൈപ്പ ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കമ്മീഷനെ നിയമിച്ചത്. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സീനിയര്‍ പ്രൊഡക്ഷന്‍ മാനേജര്‍ ജോര്‍ജ്ജ വര്‍ഗീസ്, കോര്‍ഡിനേറ്റര്‍മാരായ സുനില്‍, സനല്‍, എഞ്ചിനിയര്‍ അജിത്ത് എന്നിരും പ്രദേശവാസികള്‍ക്കു വേണ്ടി പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ആര്‍. വിനോദ് എന്നിവര്‍ കമ്മീഷനു മുന്‍പില്‍ ഹാജരായി. നിര്‍ദ്ദിഷ്ട ലൈനിലൂടെ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്വകാര്യ വ്യക്തി ചൂണ്ടിക്കാണിക്കുന്ന രീതിയില്‍ പെപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ അറുപതോളം വീടുകളിലൂടെ ജനവാസകേന്ദ്രത്തിലൂടെയാകും കടന്നു പോകുകകയെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ആര്‍. വിനോദ് ചൂണ്ടിക്കാട്ടി. നേരത്തെ ജനവാസകേന്ദ്രത്തിലുടെ നിശ്ചയിച്ചിരുന്ന ഗെയില്‍ വാതക പൈപ്പ് ലൈനിതിരെ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് ജനവാസ കേന്ദ്രത്തിനു പുറത്തു കൂടി കൊണ്ടു പോകാന്‍ തീരുമാനിച്ചത്, ഇതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു. എന്നാല്‍ ഇതിനെതിരെയാണ് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.
 
View Comments

Other Headlines