ഇരിങ്ങാലക്കുട : നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ അനുകൂലിച്ചുകൊണ്ട് കെ എസ് യു പ്രവര്‍ത്തകര്‍ റഗുലര്‍ ക്ലാസുകള്‍ മുടക്കി. ഇരിങ്ങാലക്കുട നഗരം ചുറ്റി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം എ സി സാറൂക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ചു. ഡേവീസ് കുര്യന്, അഷ്ക്കര്‍ കെ എസ്, അലക്സ്, മിഥുന്, ജിബിന്‍, റൈഹാന്‍, അരുണ്‍, സ്റ്റെയ്ന്‍സ്, ശ്രീരാഗ്, റെയ്ഹാന്, റെനില്‍, എഡ്വിന്, ജോഷി, കിരണ്‍, ആകാശ്, ജാക്സണ്, ബേണില്‍, നഹൂം, അല്‍ജോ തുടങ്ങിയവര്‍ നേതൃത്വം നല്കി