കത്തീഡ്രല്‍ ദനഹ തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സംഗമം
Published :10-Jan-2017
ഇരിങ്ങാലക്കുട ;കത്തീഡ്രല്‍ ദനഹ തിരുനാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ്ദ സംഗമം നടത്തി. തിരുനാളുകളും, ആഘോഷങ്ങളും നടത്തുമ്പോള്‍ മതനേതാക്കള്‍ ഒന്നിച്ച് കൂടുന്നത് ഒരു നാടിന്റെ വികസനത്തിന് ഉത്തേജകമാകുമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കാട്ടുങ്ങച്ചിറ ജുമമസ്ജിദ് ഇമാം വലിയുള്ള ഖാസി മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ടി. ജി. ശങ്കരനാരായണന്‍, വാര്‍ഡ് മെംമ്പര്‍ പി.ടി. ശിവകുമാര്‍, കത്തീഡ്രല്‍ വികാരി ഫാ. ജോയ് കടമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.അസി. വികാരിമാരായ ഫാ. ജോബി പോത്തന്‍,ഫാ. ജില്‍സന്‍ പയ്യപ്പിള്ളി, ഫാ.ജോയ്‌സന്‍ ഇടശ്ശേരി ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, ജോസ് പട്ടേരി, ഒ. എസ്. ടോമി.,ടെല്‍സണ്‍ കോട്ടോളി, തിരുനാള്‍ ആഘോഷകമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി. ടി. ജോര്‍ജ്ജ്, ജോ. കണ്‍വീനര്‍മാരായ  രഞ്ചി ജോസഫ് അക്കരക്കാരന്‍, അന്‍വിന്‍ വിന്‍സന്റ്, പബ്ലിസിറ്റി കണ്‍വീനര്‍ മിനി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

 
View Comments

Other Headlines