കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
Published :08-Jan-2017
മാപ്രാണം നന്തിക്കര റൂട്ടില്‍  മാടായിക്കോണത്തു വച്ച് ഇന്നു രാവിലെയാണ് അപകടം നടന്നത്. മാപ്രാണത്തു നിന്നും നന്തിക്കര ഭാഗത്തേക്കു പോകുന്ന ബൈക്ക് എതിരെ വന്നിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്തിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു.ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതിമാരില്‍ പുറകിലിരുന്നിരുന്ന ഭാര്യ ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക് തെറിച്ചു വീണു.ഇരുവരേയും ലാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു.
 
View Comments

Other Headlines