പിണ്ടിമത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ചാമ്പ്യന്‍ ഫയര്‍വര്‍ക്കിന്
Published :08-Jan-2017
ഇരിങ്ങാലക്കുട: പിണ്ടി പെരുന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ച പിണ്ടി  മത്സരത്തില്‍  29.8'',28.4'  പിണ്ടികളുമായി  പി.ജെ.ഡേവിസ്,ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക് ഒന്നും രണ്ടും  സ്ഥാനം കരസ്ഥമാക്കി. 24.4' പിണ്ടിയുമായി കൊടിവളപ്പില്‍ അലക്സ് സാജു മൂന്നാം സ്ഥാനവും 23.9' പിണ്ടിയുമായി റപ്പായി കടങ്ങോട്ട് നാലാം സ്ഥാനവും 23.6' പിണ്ടിയുമായി റോയ് കടങ്ങോട്ട് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.   സ്വകാര്യവ്യക്തികളും, വിവിധ സ്ഥാപനങ്ങളും മത്സരത്തില്‍ പങ്കെടുത്തു. തിരുന്നാളിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പിണ്ടി മത്സരം.വിജയികള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനം വിതരണം ചെയ്തു.
 
View Comments

Other Headlines