കൊറ്റനെല്ലൂര്‍ എ. എല്‍.പി സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി (പട്ടേപ്പാടം) ആദരണീയം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ആദരണീയം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പി.എച്ച്.ഡി കരസ്ഥമാക്കിയ വി.എച്ച് . റഫീക്കിനെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ 90 കഴിഞ്ഞ നാരായണന് വൈപ്പന്‍കാട്ടില്‍, ഉമ്മിയ്യ തെരുവില്‍, ആമിന മതിലകത്ത് വീട്ടില്‍, മൊയ്തു പെരുന്പിലായി എന്നിവരെയും ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സ ആമിന അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷം നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഗീത മനോജ്, പഞ്ചായത്ത് മെന്പര്‍ ടി.എസ് സുരേഷ്, സാഹിത്യകാരനായ ഖാദര്‍ പട്ടേപ്പാടം, താഷ്‌കന്റ് ലൈബ്രറി പ്രസിഡന്റ് വി.വി.തിലകന്‍, പി.ടി.എ പ്രസിഡന്റ് വഹാബ്.ടി.എ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നവതിയാഘോഷ സംഘാടക സമിതി പ്രസിഡന്റ് ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ലിഷ വിനോദ് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here