ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ .എസ് .എസ് യൂണിറ്റിന്റെയും ,തൃശ്ശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .രക്തം ദാനം  ചെയ്യാന്‍ സ്ത്രീകളും യുവാക്കളും ഒഴുകിയെത്തി .പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ജയലക്ഷ്മി കെ അധ്യക്ഷത വഹിച്ച ചടങ്ങ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി .പി .ആര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു .എന്‍ .എസ് .എസ് സംസ്ഥാന ഉപദേഷ്ടാവ് ജയചന്ദ്രന്‍ മുഖ്യാഥിതിയായിരുന്നു .ജില്ലാ ആശുപതിയിയിലെ ഡോ .ഇന്ദു രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു .എന്‍ .എസ് .എസ് പ്രോഗ്രാം ഓഫീസര്‍ ഒ .എസ് ശ്രീജിത്ത് ,പി .ടി .എ അംഗം എ .സി സുരേഷ് ,അര്‍ച്ചന എസ് .നായര്‍ ,ആദം റഫീഖ് ,അമല്‍ ജയറാം എന്നിവര്‍ സംസാരിച്ചു .               

 

 

LEAVE A REPLY

Please enter your comment!
Please enter your name here