ഇരിങ്ങാലക്കുട : നാടിനാകെ അഭിമാനമാവുകയാണ് ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കുളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍.വ്യാഴാഴ്ച്ച പ്ലസ് ടു റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശികളായ പാര്‍വ്വതി മേനോനും അന്ന ജെറിയും.ഒരു മാര്‍ക്ക് പോലും നഷ്ടപെടാതെ ഇവര്‍ നേടിയ വിജയം റാങ്ക് കാലഘട്ടത്തില്‍ ആണെങ്കില്‍ ഇരിങ്ങാലക്കുടയിലേയ്ക്കുള്ള റാങ്കുകള്‍ ആകുമായിരുന്നു.ഡി എം ഓ ഓഫീസ് ഉദ്യോഗസ്ഥനായ കിഴക്കേ പാലക്കത്ത് വീട്ടില്‍ മുരളിധരന്റെയും താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥ സുമയുടെയും മകളായ പാര്‍വ്വതി ഹ്യുമാനിറ്റീസ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്.നല്ലൊരു ടെന്നീസ് പ്ലയര്‍ കൂടി ആയ പാര്‍വ്വതി സംസ്ഥാനതലത്തില്‍ വരെ ടെന്നീസ് കളിച്ചിട്ടുണ്ട്.മികച്ചൊരു ഗായിക കൂടിയാണ് പാര്‍വ്വതി.ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായ ജെറി പോളിന്റെയും നാഷ്ണല്‍ സ്‌കൂള്‍ ടീച്ചറായ ടെസി കുര്യന്റെയും മകളായ അന്ന ജെറി സയന്‍സ് ഐശ്ചികമായി എടുത്താണ് എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയത്.പനയോല കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദയാണ് അന്ന.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here