ഇരിങ്ങാലക്കുട: കേരളപ്പിറവി ദിനം വ്യത്യസ്തമായ ആശയത്തില്‍ ആഘോഷിച്ച് നാഷ്ണല്‍ എച്ച്.എസ്.എസ് ,എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ .’തനിനാടന്‍-രുചിനാടന്‍ ‘ എന്ന പേരില്‍ ഭക്ഷ്യമേളയൊരുക്കിയാണ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.കേരളത്തിന്റെ തനതു ഭക്ഷ്യവിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടു വന്നാണ് പ്രദര്‍ശിപ്പിച്ചത്.കുമ്പിളപ്പം,കിണ്ണത്തപ്പം,കശുവണ്ടിയുണ്ട,കൊള്ളി ,അരിയുണ്ട,എളളുണ്ട,കൊഴുക്കട്ട ,ചിരട്ടപ്പുട്ട് ,ഓട്ടട,കൊള്ളിപ്പുട്ട് ,അവിലോസുപൊടി,വ്യത്യസ്തതരം അടകള്‍,മധുരച്ചേമ്പ് കൂടാതെ നാടന്‍ കറികള്‍ എന്നിവയെല്ലാം വിദ്യര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.നാടന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളും ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങളുമടങ്ങിയ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു.പുതിയ തലമുറയിലെ പല കുട്ടികള്‍ക്കും കേരളത്തിന്റെ നാടന്‍ ഭക്ഷണ രീതിയെക്കുറിച്ച് മനസ്സിലാക്കുന്നതിന് നാടന്‍ ഭക്ഷണത്തിന്റെ രുചി അറിയുന്നതിനുള്ള ഈ പരിപാടി സഹായിച്ചു.പ്രിന്‍സിപ്പല്‍ മിനി .സി. ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത്,അധ്യാപകരായ രജിത.സി.യു,രാജി തോമസ്,എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളായ വിശ്വജിത്ത്,എന്‍.ആര്‍ അരുണ്‍രാജ്,മിലന്‍ ജോണ്‍സണ്‍,ജാനറ്റ് ജോണിഎന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here