ഇരിങ്ങാലക്കുട:ഭീകര സംഘടനകളുടെ ഒളിത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി ഭീകരരെ അമര്‍ച്ച ചെയ്ത ഇന്ത്യന്‍ സൈനികര്‍ക്ക് നീഡ്‌സിന്റെ ബിഗ് സല്യൂട്ട് നല്‍കി.കൊടുംഭീകരര്‍ക്കും തീവ്രവാദികള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്ന പാക്കിസ്ഥാന്‍ മണ്ണില്‍ ചങ്കൂറ്റത്തോടെ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്കും ഇന്ത്യയുടെ കാവല്‍ക്കാരായ മറ്റു സേനാംഗങ്ങള്‍ക്കും നീഡ്‌സ് അഭിവാദ്യം അര്‍പ്പിച്ചു.
‘നമ്മള്‍ സൈനികര്‍ക്കൊപ്പം ‘ എന്ന ചടങ്ങ് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ ഗിരിജ ഗോകുല്‍നാഥ്, പഞ്ചായത്തംഗം ശ്രീജിത്ത്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here