ഇരിങ്ങാലക്കുട : പഞ്ഞമായ കര്‍ക്കിടത്തിലെ പുണ്യദര്‍ശനത്തിനായി ഭക്തര്‍ നടത്തുന്ന നാലമ്പല ദര്‍ശനത്തിനായി ഇരിങ്ങാലക്കുടയിലെ പ്രമുഖ ക്ഷേത്രങ്ങളായ കൂടല്‍മാണിക്യം ക്ഷേത്രവും പായമ്മല്‍ ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നാലമ്പല ദര്‍ശനത്തിനായി നടക്കുന്നത്.പതിനായിരങ്ങള്‍ എത്തുന്ന നാലമ്പല ദര്‍ശനത്തില്‍ പലപ്പോഴും പാര്‍ക്കിംങ്ങ് സംബദ്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കൊട്ടിലായ്ക്കല്‍ പറമ്പില്‍ താഴ്ന്ന പ്രദേശം മുഴുവനായും ക്വാറി വെയ്സ്റ്റ് അടിച്ച് നികത്തി പേഷ്‌ക്കാര്‍ റോഡില്‍ നിന്നും പ്രവേശിക്കുന്നതിനുള്ള റോഡും പണി കഴിപ്പിക്കുന്നുണ്ട്.കൂടാതെ ഭക്തര്‍ക്കായി സ്ഥിരം ടോയ്‌ലറ്റുകള്‍ അധികമായും നിര്‍മ്മിക്കുന്നുണ്ട്.ക്ഷേത്ത്രതിനകത്തും പുറത്തുമായി മഴയും വെയിലും ഏല്‍ക്കാതെ വരി നില്‍ക്കുന്നതിനായി വിശാലമായ വിരിപന്തലുകളാണ് ഒരുങ്ങുന്നത്.പായമ്മല്‍ ക്ഷേത്രത്തിലും ഇത്തവണ ഒരുങ്ങള്‍ ദ്രൂതഗതിയിലാണ് നടക്കുന്നത്.കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പായമ്മല്‍ ക്ഷേത്രത്തില്‍ ഇത്തവണ പ്രസാദ ഊട്ടിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നുണ്ട്.11 മണിയോടെ പ്രസാദ ഊട്ട് ആരംഭിക്കുന്നതിനാല്‍ ഭക്തജനതിരക്ക് കുറയ്ക്കാന്‍ കഴിയും എന്ന വിശ്വസിലാണ് ദേവസ്വം.മുടക്ക് ദിവസങ്ങളില്‍ 10000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 5000 പേര്‍ക്കും ഊട്ട് ഒരുക്കുന്നുണ്ട്.കൂടതെ ഇത്തവണ പ്ലാസ്റ്റിക്ക് വിമുക്തദര്‍ശനമാണ് പായമ്മല്‍ ക്ഷേത്രത്തില്‍ ഒരുക്കുന്നത്.അരവണ ടിന്നുകള്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കി പേപ്പര്‍ ടിന്നുകളാക്കിയും ക്യാരിബാഗുകള്‍ തുണി സഞ്ചി ആക്കിയുംമാണ് പ്ലാസ്റ്റിക്കിനെ പ്രതിരേധിക്കുന്നത്.പാര്‍ക്കിംങ്ങിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here