ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക്കാട്ടൂരില്‍വെച്ച് നടക്കുന്ന പുഴയോരസംഗേെത്താടു കൂടി തുടക്കം കുറിക്കും. 2019 ജൂണ്‍ 9 ഞായറാഴ്ച കാലത്ത് 9.30ന് കാട്ടൂര്‍ മുനയം ബണ്ട് കടവില്‍ വെച്ച് നടക്കുന്ന പുഴയോരസംഗമത്തില്‍ പാട്ടൊഴുക്ക്, പുഴക്ക് പറയാനുള്ളത്, പുഴപ്രശ്‌നോത്തരി, കവിയരങ്ങ്, പുഴയുടെ മക്കളെ ആദരിക്കല്‍ തുടങ്ങിയവ ഉണ്ടായിരിക്കും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ബക്കര്‍ മേത്തല, അശോകന്‍ചെരുവില്‍, ടി.കെ.രമേഷ്, രാജലക്ഷ്മി കുറുമാത്ത്, കാട്ടൂര്‍ രാമചന്ദ്രന്‍, മനോജ് വലിയപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here