ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2-ാം വാര്‍ഡ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ഷന്‍ കരുവന്നൂര്‍ ജനത സോമില്‍ ഹാളില്‍ ചേര്‍ന്നു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കെ.നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ഉല്ലാസ് കളക്കാട്ട്, പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ., കെ.സി.പ്രേമരാജന്‍, പി.മണി, കെ.ശ്രീകുമാര്‍, രാജു പാലത്തിങ്കല്‍, ടി.കെ.സുധീഷ്, കെ.പി.ദിവാകരന്‍ മാസ്റ്റര്‍, എം.ബി.ഗിരീഷ് ,നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാരായ വത്സല ശശി, മീനാക്ഷി ജോഷി എന്നിവര്‍ പ്രസംഗിച്ചു.എം.ബി.രാജു സ്വാഗതവും, കെ.എം.മോഹനന്‍ നന്ദിയും പറഞ്ഞു. നൂറ്റി അമ്പത്തിയൊന്ന് അംഗതെരഞ്ഞെടുപ്പ് കമ്മിറ്റിയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.വാര്‍ഡ് വി.കെ.സരളയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.വി.കെ. സരളയുടെ മകന്‍ കെ.എം.കൃഷ്ണകുമാര്‍ ആണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here