ഇരിങ്ങാലക്കുട- ശതാബ്ദിസ്മാരകമായി 1917-2017 പുനര്‍നിര്‍മ്മിച്ച നടവരമ്പ് സ്വര്‍ഗ്ഗാരോഹിത മാതാവിന്റെ കൂദാശാകര്‍മ്മവും പ്രതിഷ്ഠയും 2019 മെയ് ഒന്നാം തിയ്യതി ബുധനാഴ്ച 2.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. വികാരി ഫാ. ഡോ. ഡേവീസ് ചെങ്ങിനിയാടന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. തോംസണ്‍ മൈക്കിള്‍ എടക്കളത്തൂര്‍ , കൈക്കാരന്മാരായ പാറേക്കാടന്‍ വര്‍ഗ്ഗീസ് മാത്യു , മാളിയേക്കല്‍ ദേവസ്സി ലോനപ്പന്‍ , പൊട്ടത്തുപ്പറമ്പില്‍ ഔസേഫ് വിന്‍സെന്റ് , ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പാറേക്കാടന്‍ അന്തോണി ജോര്‍ജ്ജ് , പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ നെടുംപറമ്പില്‍ ലോനപ്പന്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്

 

LEAVE A REPLY

Please enter your comment!
Please enter your name here