ഇരിങ്ങാലക്കുട: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരുപതില്‍ പരം സാമൂഹിക സേവന സംഘടനകളുടെ സഹകരണത്തോടെ ഡയബറ്റിക് ക്യാമ്പുകള്‍ ,ബോധവല്‍കരണ സെമിനാറുകള്‍ , കൂട്ട നടത്തം എന്നിവ സംഘടിപ്പിക്കുന്നു.ലോക പ്രമേഹ ദിന വാരാചരണം വിജയിപ്പിക്കുന്നതിനായി 101 പേരുടെ സ്വാഗതസംഘം രൂപീകരിച്ചു .സ്വാഗതസംഘ രൂപീകരണയോഗം കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ :ജോണ്‍ പാലിയേക്കര CMI ഉദ്ഘാടനം ചെയ്തു .വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് .ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ കെ .എന്‍ സുഭാഷ് പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു .സോണിയ ഗിരി ,ഡോ .ഹരീന്ദ്രനാഥ് ,ടെല്‍സണ്‍ കെ .പി ,അബ്ദുള്‍ സമദ് ,എം .എന്‍ തമ്പാന്‍ ,ഷാജു പാറേക്കാടന്‍ ,ഫ്രാന്‍സിസ് കോക്കാട്ട് ,സുനില്‍ ചെരടായി ,രാജേഷ് തെക്കിനിയേടത്ത് ,കെ .കെ ബാബു ,റോസിലി പോള്‍ തട്ടില്‍ ,ശശി വെട്ടത്ത് ,പ്രവിണ്‍സ് ഞാറ്റുവെട്ടി ,എ .എന്‍ രാജന്‍ ,ഷാജന്‍ ചക്കാലക്കല്‍ ,ജോണ്‍സന്‍ എടത്തിരുത്തിക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു ,എ .സി സുരേഷ് സ്വാഗതവും ഷെറിന്‍ അഹമ്മദ് നന്ദിയും പറഞ്ഞു .

 

LEAVE A REPLY

Please enter your comment!
Please enter your name here