ഇരിങ്ങാലക്കുട-പഴമയെ തൊട്ടുണര്‍ത്തി കൊണ്ടുള്ള നാടന്‍ വിഭവങ്ങളായ ചേമ്പപ്പം ,ചേന പായസം ,ജൈവവേപ്പില ,ചമന്തി,കഞ്ഞി ,ചുട്ടരച്ച ചമന്തി മുതല്‍ മോഡേണ്‍ വിഭവങ്ങളായ ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങി 120 ല്‍പ്പരം വിഭവങ്ങള്‍ അണിനിരത്തി പുതുതലമുറക്ക് വളരെ പ്രചോദനമേകിയ ജ്യോതിസ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫുഡ് ഫെസ്റ്റിവല്‍ കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ കുമാര്‍ സി .കെ സ്വാഗതവും ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ് ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം എസ് സുരയ്യ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വിദ്യാര്‍ത്ഥി പ്രതിനിധി അജയ് ബാബു നന്ദി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here