പാറേക്കാട്ടുക്കര : മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9- ാം തീയ്യതി വെള്ളിയാഴ്ച്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെയും മുന്നണി പ്രവര്‍ത്തകനായിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ 74 വര്‍ഷണള്‍ക്കു മുമ്പ് 1943ല്‍ ആരംഭിച്ച് ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡായ ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട് ബ്രാഞ്ചുകളില്‍ രണ്ടാമത്തേത് 2013 ല്‍ ആരംഭിച്ചു. 12000 സ്‌ക്വായര്‍ ഫീറ്റില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളിലായി പണി പൂര്‍ത്തിയായ പുതിയ ബ്രാഞ്ചു മന്ദിരത്തില്‍ വേണ്ടത്ര പാര്‍ക്കിംഗ്, ലിഫ്റ്റ്, അഗ്നിശമന സംവിധാനം, മഴ വെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകളില്‍ എ.ടി.എം സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് രണ്ടാമത്തെ എ.ടി.എം പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം ചെയുന്നു. ബാങ്കിന് പുറമെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും കുറഞ്ഞ വാടകക്ക് ലഭ്യമാകുന്ന രണ്ട് ഹാളുകളും ഈ മന്ദിരത്തില്‍ ഉണ്ട്. മൂന്ന് കോടിയില്‍ പരം രൂപക്കാണ് മന്ദിരം പണി പൂര്‍ത്തിയാക്കിയത്.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഇടപാടുകാരാക്കുകയും അംഗങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ്, പശു കൃഷിക്ക് പലിശ രഹിത വായ്പ, വിദ്യാര്‍ത്ഥികള്‍ക്ക് ‘സുവിദ്യ’ സമ്പാദ്യ പദ്ധതി, വീട്ടമ്മമാര്‍ക്ക് ‘ഗൃഹലക്ഷ്മി’ എന്നി നൂതന സമ്പാദ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കില്‍ അംഗങ്ങളായ അടിയന്തിര ചീകിത്സ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് ‘ചീകിത്സാസഹായനിധി’ എന്ന പദ്ധതി ഈ യോഗത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മുരിയാട് സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം ബാലചന്ദ്രന്‍,ബാങ്ക് ഭരണസമിതി അംഗങ്ങളായഎം.കെ ഉണ്ണികൃഷ്ണന്‍ എന്‍.എസ് ജനാര്‍ദ്ദനന്‍, സുരേഷ് മുത്താര്‍, ബാങ്ക് സെക്രട്ടറി എം.ആര്‍ അനിയന്‍, എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here