മുരിയാട്:മുരിയാട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബിന്റയും മുട്ട കോഴി വിതരണവും ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും കൊടുത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു. കുട്ടികളില്‍ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുകയും, അവരില്‍ സമ്പാദ്യ ശീലം വളര്‍ത്തുക, പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത.് വികസന സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.സി എ പ്രദീപ് പദ്ധതി വിശദികരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി വി വല്‍സന്‍, എം കെ ജോണ്‍സണ്‍, പ്രധാന അധ്യാപിക പി കെ ബേബി മോള്‍, പി ടി പ്രസിഡന്റ് എം എ മോഹന്‍ ദാസ് ,കെ .കെ സന്തോഷ് ,അധ്യാപിക സി മിനി എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here