ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കടുത്ത സാമ്പത്തിക നിയന്ത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനെതിരെയും ഇരിഞ്ഞാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി. വി ചാര്‍ളി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മ്മരായ ബേബി ജോസ് കാട്ട്‌ള, സുജ സഞ്ജീവ്കുമാര്‍, കുര്യന്‍ ജോസ്, വി. സി വര്‍ഗീസ്, കെ. എം ധര്‍മാരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും തുടങ്ങിയ പ്രകടനത്തിന് സിജു യോഹന്നാന്‍, കെ ഗിരിജ, ഫിലോമിന ജോയ്, ധന്യ ജിജു, ബിജു ലാസര്‍, ലിസ്സി ജോയ്, ശ്രീറാം ജയപാല്‍, സനല്‍ കല്ലൂക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here