ചേര്‍പ്പ്: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മൂന്നു യുവാക്കളെ മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഘം അറസ്റ്റിലായി. നാട്ടിക തായാട്ട് വീട്ടില്‍ ബാബു മകന്‍ ഷാബു (26 വയസ്സ്) വല്ലച്ചിറ സ്വദേശികളായ കിണറ്റിന്‍ക ഉണ്ണികൃഷണന്‍ മകന്‍ നകുല്‍ (20 വയസ്സ്), കൊടുവളപ്പില്‍ കൃഷ്ണന്‍ മകന്‍ രാകേഷ് (20 വയസ്സ്), മാണി പറമ്പില്‍ പ്രകാശന്‍ മകന്‍ പ്രജിത്ത് (20 വയസ്സ്) സുധാകരന്‍ മകന്‍ സുധീഷ് ലാല്‍ (24 വയസ്സ്) എന്നിവരെയാണ് ഡി.വൈ.എസ് പി. ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് എസ്.ഐ. സി.എസ്. രമേഷ് കുമാര്‍ അറസ്റ്റു ചെയ്തത്.ഇവരുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ മനു,വിഷ്ണു അനീഷ് എന്നിവര്‍ ചികിത്സയിലാണ് കഴിഞ്ഞ വര്‍ഷം തിരുവുള്ളക്കാവ് ഉത്സവത്തിന് കാവടി ആടുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മനുവിന്റെ സംഘം നകുലിനേയും രാകേഷിനേയും ആക്രമിച്ചിരുന്നു.അന്ന് രാഗേഷിനും നകുലിനും ഗുരുതര പരുക്കേറ്റിരുന്നു. അതിനു ശേഷം ഇവരെ കാണുമ്പോള്‍ മനുവും കൂട്ടരും കളിയാക്കുകയും പ്രകോപനപരമായി പെരുമാറിയിരുന്നതായും ഇതിന്റെ പക വീട്ടലായിരുന്നു ഈ ആക്രമണത്തിന് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചതായി അറിയുന്നു. സംഭവം രാഷ്ട്രീയ വല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ഡി.വൈ.എസ്.പി. സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വോഷണത്തിന് നേതൃത്വം നല്‍കിയിരുന്നു.എസ്.ഐ.യുടെ നേതൃത്വത്തി പരിശോധന നടത്തിയ പോലീസ് സംഘം ആക്രമണത്തിനുപയോഗിച്ച വാള്‍, ഇരുമ്പുവടി, മുളവടികള്‍ എന്നിവ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തു. കുറച്ചു ദിവസങ്ങളായി പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു. പെരുമ്പിള്ളിശ്ശേരിയില്‍ മനുവും സംഘവും സ്ഥിരമായി എത്താറുണ്ടെന്ന മനസ്സിലാക്കിയ അക്രമി സംഘം കാവില്‍ പാടത്ത് രാത്രി ഒത്തുകൂടി.ഇതില്‍ നകുല്‍ ടൗണില്‍ മനുവും കൂട്ടുകാരും ഉണ്ടെന്നു ഉറപ്പു വരുത്തി തിരിച്ചെത്തിയ ശേഷം ആയുധങ്ങളുമായി പ്രതികള്‍ കാവില്‍ പാടത്തെ ഒറ്റപ്പെട്ട വഴിയില്‍ പലയിടങ്ങളിലായി കാത്തു നിന്നു. ഈ സമയം ഒരു ബൈക്കില്‍ മനുവും വിഷ്ണുവും അനീഷും അതു വഴി വരുമ്പോള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം വിപുലമായ അന്വോഷണം നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് പിറ്റേന്ന് രാത്രി തന്നെ കസ്റ്റഡിയി ലെടുക്കുകയാ യിരുന്നു.എസ്.ഐ. സി.എം രമേഷ് കുമാര്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ.മുഹമ്മദ് അഷറഫ്, എം.കെ.ഗോപി,സി പി.ഒ. ഇ.എസ് ജീവന്‍, സീനിയര്‍ സി.പി.ഒ ഉണ്ണിമോന്‍, ഫ്രാന്‍സിസ്, സി.പി.ഒമാരായ ഭരതനുണ്ണി, ബാബുരാജ്, സിയാദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here