ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിവിധ വായനശാല വനിതാവേദികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 വരെ ‘സ്ത്രീ, സമൂഹം, വായന’ എന്ന വിഷയത്തില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ താലൂക്ക്തല ഉദ്ഘാടനം പട്ടേപ്പാടം ലൈബ്രറി ഹാളില്‍ മുന്‍ താലൂക്ക് പ്രസിഡന്റ് ഐ.ബാലഗോപാല്‍ നിര്‍വ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ആമിന അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. വീട്ടമ്മമാര്‍ക്കുവേണ്ടി എം.ടി.യുടെ ‘മഞ്ഞ്’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ പ്രശ്‌നോത്തരിയില്‍ വിജയികളായ ശാന്ത രാമകൃഷ്ണന്‍, ഷാലു ഷാനവാസ്, ലൈല മജീദ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാന്ത രാമകൃഷ്ണന്‍ സ്വാഗതവും രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here