ഇരിങ്ങാലക്കുട:വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് രചനാമല്‍സരത്തില്‍ സ്‌കൂള്‍ പഠിതാക്കളുടെ വിഭാഗത്തില്‍ നിന്നും അഭിമന്യു എന്‍.എ.(ശ്രീകൃഷ്ണ ഹൈസ്‌കൂള്‍,ആനന്ദപുരം), അദ്ധ്യാപക വിഭാഗത്തില്‍ നിന്നും ഷാജു യോഹന്നാന്‍ (പി.വി.എസ്.എച്ച്.എസ്.എസ്.,പറപ്പൂക്കര), ഇതര വിഭാഗത്തില്‍ നിന്നും മെറിന്‍ ജോയ് (സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട) എന്നിവര്‍ വിജയികളയി. ജൂലായ് 7നു 2 മണിക്ക് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ പ്രശസ്ത കവി.പ്രൊഫ വി.ജി.തമ്പി ഉദ്ഘാടനം ചെയ്യുന്ന വാരാചരണ സമാപന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here