ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ ധന സഹായത്തോടെ പശ്ചാത്തല സൗകര്യ വികസനത്തിനായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും, ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 1കോടി രൂപ വീതം അനുവദിച്ചു ഉത്തരവായതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ അറിയിച്ചു. പ്രസ്തുത സ്‌കൂളിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കെയ്റ്റിനെ ചുമതലപെടുത്തിയിട്ടുണ്ടെന്നും പണികള്‍ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here