ഇരിങ്ങാലക്കുട : അഖില കേരള മിശ്രവിവാഹ സംഘം തൃശ്ശൂര്‍ ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും എസ് & എസ് ഹാളിലുമായി നടന്നു.ശനിയാഴ്ച്ച നടന്ന മതേതര സൗഹൃദ സദസ്സ് കെ ആര്‍ വിജയ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ എം സി രമണന്‍ അദ്ധ്യക്ഷത വഹിച്ചു.ഞായറാഴ്ച്ച നടന്ന ജില്ലാ സമ്മേളനം എം എല്‍ എ പ്രൊഫ. കെയു അരുണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി എസ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ ജില്ലാസെക്രട്ടറി സി ാര്‍ ദാമോദരന്‍ മാസ്റ്ററെ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് പി വി ബഷീര്‍ റീപോര്‍ട്ട് അവതരിപ്പിച്ചു.വി നന്ദകുമാര്‍,മാത്യു അന്തിക്കാട്,എ എം സുബ്രഹ്മണ്യന്‍,ഐ വി കുട്ടന്‍ മേരി ജയന്തി,എ വി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here