ഇരിങ്ങാലക്കുട: കേരളപ്പിറവി – ശ്രേഷ്ഠഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗണ്‍ ലൈബറിയുടെ ആഭിമുഖ്യത്തില്‍ ‘യുക്തിവാദി’ എം.സി.ജോസഫിനു പ്രണാമമായി കഥാ ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 1നു രാവിലെ 10മണിക്ക് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ ഡോ.കെ.പി.ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടി ഡോ.സി.കെ.രവി ഉദ്ഘാടനം ചെയ്യും. ഖാദര്‍ പട്ടേപ്പാടം എഴുതിയ ‘ഇരിങ്ങാലക്കുടയില്‍ വന്ന അതിഥി’ എന്ന കഥ പി.കെ.ഭരതന്‍ അവതരിപ്പിക്കും. സി.കെ.ഹസ്സന്‍ കോയ, ബാലകൃഷ്ണന്‍ അഞ്ചത്ത്, പ്രൊഫ.എം.കെ.ചന്ദ്രന്‍, പ്രൊഫ.ഇ.എച്ച്.ദേവി, ഡോ.സോണി ജോണ്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, വി.രാമചന്ദ്രന്‍, പി.തങ്കപ്പന്‍ മാസ്റ്റര്‍, പ്രതാപ് സിംഗ്, കെ.ഹരി, കെ.കെ.ചന്ദ്രശേഖരന്‍, ഐ.ബാലഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here