ഇരിങ്ങാലക്കുട: റീപ്പബ്ലിക്ക് ദിനത്തോട് അനുബദ്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ബഹുമതിയ്ക്ക് ഇരിങ്ങാലക്കുട മാപ്രാണം മാടായികോണം സ്വദേശി തൊമ്മാന വീട്ടില്‍ ചാക്കോയുടെ മകന്‍ അബീന്‍ അര്‍ഹനായി. 2016 ഏപ്രിലില്‍ അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍ ചുഴിയില്‍ പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തിയതിനാണ് അബിന് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.വീനോന്ദ യാത്രയ്ക്ക് എത്തിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ചുഴിയിലകപ്പെട്ടത് കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അബിന്‍ പാറകള്‍ നിറഞ്ഞ വെള്ളത്തിലേയ്ക്ക് എടുത്ത് ചാടി രണ്ട് പേരെയും രക്ഷിക്കുകയായിരുന്നു. നീന്തല്‍ അറിയാതിരുന്നിട്ടും കുട്ടികളെ രക്ഷിയ്ക്കാന്‍ മറ്റൊരാള്‍ കൂടി വെള്ളത്തിലേയ്ക്ക് ചാടിയിരുന്നു. അദ്ദേഹത്തേയും അബീനാണ് അന്ന് രക്ഷിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതാണ് അബിന്റെ ഹോബി.പ്ലസ് ടു പഠനത്തിനു  ശേഷം സിനിമാഭിനയ മേഖലയിലാണ് അബിന്‍. അമ്മ ഷോളി, സഹോദരി സിബി.

 

LEAVE A REPLY

Please enter your comment!
Please enter your name here