കൊമ്പൊടിഞ്ഞാമാക്കല്‍-കുട്ടികളില്‍ മലയാളഭാഷ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി എല്‍. എഫ് .എല്‍. പി സ്‌കൂള്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സംഘടിപ്പിച്ച മലയാളത്തിളക്കം 2018-19 പദ്ധതിയുടെ വിജയോത്സവം മാള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത സമ്മേളനത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാ ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനാധ്യാപിക റോജ പി സി സ്വാഗതം പറഞ്ഞു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി ഒ വില്‍സണ്‍ ,എം പി ടി എ പ്രസിഡന്റ് ലത പ്രദീപ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മലയാളത്തിളക്കം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ആളൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവദാസന്‍ സമ്മാന പുസ്തക വിതരണം നടത്തി.നിധിന്‍ ടോണി നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here