മാറ് മറക്കാനായി സമരം ചെയ്തവര്‍ മാറ് തുറന്നിടാന്‍ സമരം ചെയ്യുന്നത് വിരോധാഭാസം – സമീന അഫ്‌സല്‍

773

ഇരിങ്ങാലക്കുട-സദാചാര നിഷ്ഠയുള്ള സമൂഹത്തിനേ നവലോകം പണിതുയര്‍ത്താനാകൂ. മാറ് മറക്കാനുള്ള സ്വാതന്ത്ര്യം പൊരുതി നേടിയവരാണ് നാം. അനിയന്ത്രിതമായ സ്വാതന്ത്ര്യം സദാചാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. അടുത്ത കാലത്തുയര്‍ന്നു വന്ന മീടൂ കാമ്പയിന്‍ വിവാദങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സദാചാരത്തകര്‍ച്ച എത്രമാത്രം ശക്തമാണെന്ന് തെളിയിക്കുന്നു. ഇസ്ലാം മുന്നോട്ട് വെക്കുന്ന സദാചാര മൂല്യങ്ങള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജമാഅത്തെ ഇസ്ലാമി വനിത സംസ്ഥാന സമിതിയംഗം സമിന അഫ്‌സല്‍ പറഞ്ഞു. അഡ്വ.ഫരീദ അന്‍സാരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. എം.ടി. മൈമൂന ടീച്ചര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഫ ബിന്‍ത് ഫസല്‍, ഷീബരാജ്, നെദീറ ടീച്ചര്‍, ഗീത മനോജ്, ലീന ടീച്ചര്‍ ആശംസകളര്‍പ്പിച്ചു. സുമയ്യ റഷീദ്, ബിന്‍ഷാബി അബ്ദുല്ല, നഫീസ ടീച്ചര്‍ സംസാരിച്ചു. എ.ഐ. മുജീബ് സമാപന പ്രസംഗം നടത്തി. പട്ടേപ്പാടം മലര്‍വാടി, ടീന്‍ ഇന്ത്യ യൂണിറ്റിലെ കുട്ടികള്‍ ഒപ്പന അവതരിപ്പിച്ചു.

Advertisement