ഇരിങ്ങാലക്കുട : ലൈറ്റ് &സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (Lswak ) ഇരിങ്ങാലക്കുട മേഖല 2-ാമത് വാര്‍ഷിക കുടുംബസമ്മേളനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന സമ്മേളനപരിപാടി എല്‍ എസ് ഡബ്ല്യു എ കെ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേഖല പ്രസിഡന്റ് ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എച്ച് ഇക്ബാല്‍, സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി രാജശേഖരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണവും ജില്ലാ ഭാരവാഹികള്‍ ആശംസകളും അര്‍പ്പിച്ചു.വൈകീട്ട് നടന്ന പൊതുസമ്മേളനം എല്‍ എസ് ഡബ്ല്യു എ കെ ജില്ലാ പ്രസിഡന്റ് ബഷീര്‍ പവ്വര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഹിം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയസാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തിനു ശേഷം മെമ്പര്‍മാരുടെ കലാപരിപാടികള്‍, ഗാനമേള, സിനിമാറ്റിക്ക് ഡാന്‍സ്, ലൈറ്റ് വിസ്മയ മെഗാഷോ, ഡി ജെ സൗണ്ട് സിസ്റ്റം എന്നിവയും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here