ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷം സാഘോഷം വരവേറ്റു. വാര്‍ഡ് കൗണ്‍സിലറും എല്‍.പി. പി.ടി.എ.പ്രസിഡന്റും ആയ ശിവകുമാര്‍ പി.വി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട അസി.സബ്ബ് ഇന്‍സ്‌പെക്ടര്‍ ക്ലിറ്റസ് സി.എം. അക്ഷരബലൂണുകള്‍ പറത്തികൊണ്ട് പുതിയ അധ്യായനവര്‍ഷം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസമന്ത്രി രവീന്ദ്രനാഥിന്റെ സന്ദേശം ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ സി.മെറീന വായിച്ചു. എച്ച്.എസ്.പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് കുഞ്ഞുങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ നല്കികൊണ്ട് പരിസ്ഥിതിദിനം ആചരിച്ചു. വിനോദത്തോടൊപ്പം വിദ്യഭ്യാസത്തിനും പ്രാധാന്യം നല്കുന്ന ഏദന്‍പാര്‍ക്ക് എഎസ്‌ഐ ക്‌ളീറ്റസ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. എച്ച്.എസ്.എസ്, എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് ലോക്കല്‍ മാനേജര്‍ സി.ലൈസ,എല്‍.പി.എച്ച്.എം. സി.ജീസ് റോസ് മെഡലുകള്‍ വിതരണം ചെയ്തു. നൃത്തം, പരിസ്ഥിതിഗാനം, പ്രവേശനോത്സവഗാനം, ഡിസ്‌പ്ലേ എന്നിവ അരങ്ങേറി. എച്ച്.എസ്.എച്ച്.എം. സി.റോസ്‌ലറ്റ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജൂലി ജെയിംസ് നന്ദിയും പറഞ്ഞു. കുട്ടികള്‍ക്ക് മധുരം നല്കി പ്രവേശനോത്സവത്തിന്റെ മാധുര്യം പകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here