അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്‌കൂളില്‍ ‘സ്‌നേഹിത’ പദ്ധതി തുടങ്ങി

330

അവിട്ടത്തൂര്‍ : കുടുംബശ്രീ ജില്ലമിഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ 40 സ്‌കൂളില്‍ ‘സ്‌നേഹിത’ പദ്ധതി ആരംഭിക്കുന്നു. വേളൂക്കര ഗ്രാമപഞ്ചയത്തില്‍ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹിത സ്‌കൂള്‍ പദ്ധതിയില്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി സ്‌കൂളിലെ ഓരോ ഇടവും ശിശുസ്ത്രീ സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. സ്‌കൂള്‍ ഹാളില്‍ നടന്ന സ്‌നേഹിത പരിപാടി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോപോള്‍, എ.സി.സുരേഷ് ,കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, സജു കുറിയേടത്ത്, ജോമി, അനിത, സൗമ്യ രതീഷ്. എന്‍.എന്‍.രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement