ഇരിങ്ങാലക്കുട : ജീവിതം ആകണം ലഹരി എന്ന ആശയം ഉള്‍ക്കൊളളുവാനും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ജ്ജിക്കാനും പ്രതീകാത്മകമായി തേന്‍ നല്‍കി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് കുട്ടികള്‍.വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും അതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളും ആധാരമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, മാനേജ്‌മെന്റ് പ്രതിനിധി ശ്രീ എ. സി. സുരേഷ്, സീനിയര്‍ അധ്യാപിക വി. ജി. അംബിക, ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രസീദ ടി. എന്‍. കമ്പനി ലീഡര്‍ സാന്ദ്ര സാവിയോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here