ഇരിങ്ങാലക്കുട-സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ അതിനെതിരെ ബോധവത്ക്കരണവുമായി സുരക്ഷാ ചങ്ങലയൊരുക്കി നാഷ്ണല്‍ സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ .സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷനമ്മുടെ ഓരോരുത്തരുടെയുമാണ് എന്ന സന്ദേശമായിട്ടാണ് ബോധവത്ക്കരണ സുരക്ഷാ ചങ്ങല സംഘടിപ്പിച്ചത്.സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി പി ആര്‍ മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ എസ് ശ്രീജിത്ത് ,ഹനീഷ് ,നരേന്ദ്രന്‍ എ,രാജി തോമാസ് എന്നിവര്‍ സംസാരിച്ചു.വര്‍ഷ വത്സന്‍ ,അനന്തകൃഷ്ണന്‍ എ ,കൃഷ്ണശ്രീ,വിശ്വജിത്ത് എം ആര്‍ ,അര്‍ച്ചന എസ് നായര്‍ ,ബില്‍ഷോയ് എന്നിവര്‍ നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here