ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഡിസംബര്‍ 9, 10 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കുമെന്നു പത്രസമ്മളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ. അറിയിച്ചു. 9ന് രാവിലെ 9മണിക്ക റഷീദ് കണിച്ചേരി നഗറില്‍ കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന എക്‌സി.കമ്മിറ്റി അംഗം എല്‍.മാഗി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷര്‍ ഉണ്ണികൃഷ്ണന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുന്നു. തുടര്‍ന്ന് 4 മണിക്ക് അധ്യാപക പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം സി.കെ.ചന്ദ്രന്‍, കെ.എസ്.ടി.എ. സംസ്ഥാന ട്രഷര്‍ ടിവി. മദനമോഹനന്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിക്കും. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ജെസിംസ് പോള്‍ സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി എ.കെ.സലിംകുമാര്‍ നന്ദിയും രേഖപ്പെടുത്തും. സമ്മേളനത്തില്‍ 400ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന എക്‌സി. കമ്മിറ്റി മെമ്പര്‍ കെ.കെ. രാജന്‍, ജില്ലാ പ്രസിഡണ്ട് കെ.ജി.മേഹനന്‍, ജില്ലാ ട്രഷര്‍ പി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ.സെക്രട്ടറി എ.കെ. സലിംകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here