ഇരിങ്ങാലക്കുട : നിര്‍ത്തലാക്കിയ തിരുവനന്തപുരം സര്‍വ്വീസ് അടക്കം എല്ലാ സര്‍വ്വീസുകളും പുനരാരംഭിക്കുക, പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ച് ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ്ങ് സെന്റര്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗതാഗത വകുപ്പു മന്ത്രി, കെ എസ് ആര്‍ ടി സി മാനേജിങ്ങ് ഡയറക്ടര്‍, പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍, എം എല്‍ എ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ യോഗം തീരുമാനിച്ചു.ഇരിങ്ങാലക്കുട മേഖലയിലുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ കലാ കായിക സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് ഭീമഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഫോറം ഭാരവാഹികളായി അഡ്വ കെ ജി അജയകുമാര്‍ (ചെയര്‍മാന്‍), രാജീവ് മുല്ലപ്പിള്ളി, കെ കെ ശ്രീജിത്ത് (വൈസ് ചെയര്‍മാന്‍മാര്‍), എ സി സുരേഷ് (കണ്‍വീനര്‍), പി ലേഖ, ശശി വെട്ടത്ത് (ജോ കണ്‍വീനര്‍മാര്‍), അയ്യപ്പന്‍ പണിക്കവീട്ടില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here