ഇരിങ്ങാലക്കുട : പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക,അവശ്യസാധനങ്ങളുടെ വിലകയറ്റം തടയുക,സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിലേയക്ക് മാര്‍ച്ച് നടത്തി.കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം മല്ലിക അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വത്സല ബാബു,കെ വി മദനന്‍,കെ കെ സുരേഷ് ബാബു,എ ആര്‍ പീതാംബരന്‍,സുമ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here