യുവശക്തിയെ സാമൂഹിക പുരോഗതിക്കായ് സമര്‍പ്പിക്കണം.സന്ദീപ് അരിയാംപുറം.

112

വെള്ളാങ്ങല്ലൂര്‍: മദ്യവും മയക്കുമരുന്നും നല്‍കുന്ന ലഹരി പോലെ പടര്‍ന്ന് പിടിച്ചിരിയുന്ന സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തിന്റെ കാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങള്‍ യുവജന ശക്തിയെ സാമൂഹിക പുരോഗതിക്കായ് സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.വൈ.എം സംസ്ഥാന ഖജാന്‍ജി സന്ദീപ് അരിയാംപുറം പ്രസ്താവിച്ചു. നടവരമ്പില്‍ നടന്ന ‘സര്‍ഗാത്മക ആവിഷ്‌ക്കാരത്തിന് യുവതയുടെ സമര്‍പ്പണം’ എന്ന വിഷയത്തില്‍ നടന്ന പoന ക്ലാസില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകെടുതിയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ ജലാശയങ്ങളും നീര്‍ച്ചാലുകളും വൃത്തിയാക്കി നാടിന് സമര്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ ഖജാന്‍ജി പ്രേംജിത്ത് പൂവത്തുംകടവില്‍ അദ്ധ്യക്ഷത വഹിച്ച യുവജന ക്യാമ്പ് കെ.പി.എം.എസ് ജില്ലാ സെക്രട്ടറി വി.എസ് ആശ്‌ദോഷ് ദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു. ഒരു ജനാധിപത്യ സമൂഹത്തില്‍ സംവരണം അടക്കമുള്ള സമൂഹിക അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും യുവജനങ്ങള്‍ക്കുണ്ടെന്നും സംവരണമാല്ലാതിരുന്നുവെങ്കില്‍ ഞാനുള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പുറത്ത് പോകുമായിരുന്നുവെന്നും തന്റെ അനുഭവങ്ങള്‍ വിവരിച്ച് ഡോ: അശ്വതി മധുസൂദനന്‍ അഭിപ്രായപ്പെട്ടു. യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, ആശാ ശ്രീനിവാസന്‍, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി വിഷ്ണു മോഹന്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് അഖില്‍ കൃഷ്ണ നന്ദിയും പറഞ്ഞു.

Advertisement