ഇരിങ്ങാലക്കുട: നഗരസഭ മുപ്പതാം വാര്‍ഡില്‍ പെട്ട കൊരുമ്പിശ്ശേരി മനയ്ക്കല്‍ക്കുളം വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. അസ്സോസിയേഷന്റെ അതിര്‍ത്തിയില്‍ പെട്ട റോഡരികുകളില്‍ വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

യോഗത്തില്‍ പ്രസിഡന്റ് വിങ്ങ് കമാണ്ടര്‍ (റിട്ട) ടി എം രാംദാസ് അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ സി സുരേഷ്, രാജീവ് മുല്ലപ്പിള്ളി, രേഷ്മ രാമചന്ദ്രന്‍, വനജ രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി വിങ്ങ് കമാണ്ടര്‍ (റിട്ട) ടി എം രാംദാസ് (പ്രസിഡണ്ട്), രാജീവ് മുല്ലപ്പിള്ളി, ടി കെ സുകുമാരന്‍ (വൈസ് പ്രസിഡണ്ടുമാര്‍), പോളി മാന്ത്ര (സെക്രട്ടറി), എ സി സുരേഷ്, രേഷ്മ രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), രമാഭായ് രാമദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here