ഇരിങ്ങാലക്കുട: അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും. കൂടല്‍മാണിക്യം ഉത്സവത്തോടെ ഒരുവര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപ്തിയാകുമെന്ന പഴമൊഴിയാണ് ഇതോടെ മാറിമറിയുന്നത്. 2019 ഏപ്രില്‍ 17ന് (മേടം മൂന്നിന്) കൊടിയേറി പത്ത് ദിവസത്തെ ഉത്സവത്തിന് ശേഷം 27ന് ആറാട്ടോടെ സമാപിക്കും. 2019 മെയ് 13നാണ് തൃശ്ശൂര്‍ പൂരം വരുന്നത്. മേടമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ കൊടിയേറ്റ് എന്നതാണ്
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രത്യേകതയെന്ന് തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പറയുന്നു. ഉത്രം പിറന്നാളായിട്ടാഘോഷിക്കുന്ന ദിവസമാണ് കൊടിയേറ്റ് വരുന്നത്. അടുത്തവര്‍ഷം മേടമാസത്തില്‍ ഒരു ഉത്രമെ വരുന്നൊള്ളു. അത് മേടം മൂന്നിനാണ്. അതുകൊണ്ടാണ് മേടമാസത്തിലെ ഉത്രം എന്ന നിലയ്ക്ക് ഏപ്രില്‍ 17ന് തന്നെ ഉത്സവകൊടിയേറ്റ് നടത്തുന്നത്. തിരുവോണനാളിലാണ് ആറാട്ട്. ഉത്സവത്തിന്റെ മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രീയകള്‍ ഏപ്രില്‍ 14ന് സന്ധ്യക്ക് തുടങ്ങും. 15,16 തീയതികളില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടക്കും. 17ന് ബുധനാഴ്ച ഉത്രം
നക്ഷത്രത്തില്‍ കൊടിയേറ്റ് നടക്കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് തൃശ്ശൂര്‍ പൂരത്തിന് മുമ്പ് കൂടല്‍മാണിക്യം ഉത്സവം എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here