ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച കച്ചേരി വളപ്പില്‍ സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം.ദേവസ്വത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കച്ചേരി വളപ്പിലെ ഉപയോഗ്യപ്രദമായ മുറികള്‍ ദേവസ്വം ലേലം നടത്തി വാടകയ്ക്ക് നല്‍കിയിരുന്നു.ഇത്തരത്തില്‍ കെട്ടിടത്തിന്റെ കിഴക്കേ ഭാഗത്തെ മുറി വാടകയ്ക്ക് എടുത്ത വ്യക്തിയാണ് ദേവസ്വത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ പഴയ കെട്ടിടത്തോട് ചേര്‍ന്ന് തറയെടുത്ത് പുതിയ കെട്ടിടനിര്‍മ്മാണം ആരംഭിച്ചത്.പണിമുടക്ക് ദിവസമായ തിങ്കളാഴ്ച്ചയാണ് നിര്‍മ്മാണം നടത്തിയത്.നിര്‍മ്മാണ വിവരമറിഞ്ഞ് ദേവസ്വം അഡ്മിന്‍സ്‌ട്രേറ്റര്‍ എം സുമ സ്ഥലം സന്ദര്‍ശിക്കുകയും അനധികൃത നിര്‍മ്മാണമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍മ്മാണം നടത്തിയ വ്യക്തിയോട് തന്നെ പൊളിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here