ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു.കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുള്ള അനുമതി ദേവസ്വത്തിനും പന്തല്‍ നിര്‍മ്മിക്കാനുള്ള അനുമതി ദീപക്കാഴ്ച കൂട്ടായ്മക്കും നല്‍കിയിരുന്നു.ഇതിനോടനുബന്ധിച്ചുള്ള ദേവസ്വം ചെയര്‍മാന്റെ പ്രതികരണത്തില്‍ മുന്‍സിപ്പാലിറ്റി ദേവസ്വത്തിന്റെ കാര്യങ്ങളില്‍ പിന്നോട്ടുള്ള സമീപനമാണെന്നും ടൂറിസം അനുമതി ലഭിച്ച കൊട്ടിലാക്കല്‍ ഭൂമിയിലെ കെട്ടിടത്തിന് കെട്ടിട നമ്പര്‍ പോലും നല്‍കുവാനോ മുന്‍സിപ്പാലിറ്റിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞിരുന്നു.ഈ പ്രതികരണത്തിനുള്ള മറുപടിയായിട്ടാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ രംഗത്ത് വന്നിരിക്കുന്നത്.കൊട്ടിലാക്കല്‍ ഭൂമിയിലെ ടൂറിസം അനുമതിയുള്ള കെട്ടിടത്തിന്റെ പ്ലാനിംഗിലെ അപാകത ദേവസ്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും കൂടല്‍മാണിക്യം ഉത്സവം നല്ല രീതിയില്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here